ദേവാലയ നിർമാണത്തിന്റെയും വിശുദ്ധ ഗീവര്ഗീസ് സഹദായയുടെ തിരുന്നാളിന്റെ നിയോഗാർത്ഥം, ഇന്നലെ KCYM പ്രസിഡന്റ് Kiran Georgeന്‍റെ നേതൃത്വത്തിൽ 32ഓളം പ്രവത്തകർ കുരിശും ചുമന്നുകൊണ്ട് മലയാറ്റൂർ കുരിശുമല പ്രാർത്ഥനാപൂർവ്വം കയറുകയുണ്ടായി.
ആദ്യമായിട്ടാണ് ചക്കരപ്പറമ്പ് സ്. ജോർജ് ദേവാലയത്തിലെ KCYM പ്രവത്തകർ കുരിശും ചുമന്നുകൊണ്ട് പൊന്നിൻ കുരിശ് മുത്തപ്പന്റെ സന്നിധിയിലേക്ക് ചെല്ലുന്നത്.
ചെറിയ ചെറിയ ബുദ്ധിമുട്ടുകൾ വഴിയേ നേരിടേണ്ടി വന്നെങ്കിലും എല്ലാം തരണം ചെയ്തുകൊണ്ട്, ദൈവ കൃപയാൽ വളരെ മനോഹരമായും സുരക്ഷിതമായും തീർത്ഥാടനം പൂർത്തീകരിക്കുവാൻ സാധിച്ചു.
ഇന്നലെ കൂടെ വന്നു സഹകരിച്ച എല്ലാ പ്രവത്തകർക്കും ഏറ്റവും സ്നേഹത്തോടെ നന്ദി പറഞ്ഞുകൊള്ളുന്നു.
മുത്തപ്പന്റെ മാധ്യസ്ഥതയാൽ നമ്മൾ സമർപ്പിച്ച പ്രാർത്ഥനാനിയോഗങ്ങൾ എല്ലാം പിതാവായ ദൈവം കേട്ടു അനുവദിച്ചു സാധിച്ചു തരുവാൻ ഇടവരട്ടെ.
ദൈവം നിങ്ങളെ എല്ലാം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
KCYM
No comments:
Post a Comment